Monday, October 11, 2010

നാടിളക്കി ജനപക്ഷമുന്നണി വാര്‍ഡ് ജാഥകള്‍

നാടിളക്കി ജനപക്ഷമുന്നണി വാര്‍ഡ് ജാഥകള്‍

'മാറ്റത്തിനൊരു വോട്ട്' എന്ന നവീനമായൊരു മുദ്രാവാക്യവുമായി വരുന്ന 23ന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്ന ജനപക്ഷ മുന്നണി പ്രചരണാര്‍ഥം സംഘടിപ്പിച്ച് വാര്‍ഡ് തല ജാഥകളുടെ സംഗമവും ജനപങ്കാളിത്തംകൊണ്‍് നാടിന്റെ ഹൃദയം കവര്‍ന്നു. നാല് വാര്‍ഡുകളള്‍ക്കായി മൂന്നു ജാഥകളാണ് സംഘടിപ്പിക്കപ്പെട്ടത്. പതിനൊന്നാം വാര്‍ഡ് ജാഥ മംഗലശ്ശേരി തോട്ടത്തില്‍നിന്നാണാരംഭിച്ചത്. കെ.സി.ആര്‍ അബ്ദുറഹ്മാന്‍, ഒ. അബ്ദുല്‍ അസീസ്, യു.പി. മുഹമ്മദലി, അസീസ് ടി.എന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കച്ചേരിയില്‍ നിന്നാരംഭിച്ച പത്താം വാര്‍ഡ് ജാഥക്ക് കെ.വി. അബ്ദുറഹ്മാന്‍, കെ.സി. മൊയ്തീന്‍ കോയ, നസീം എ.പി, സ്വാലിഹ് കെ, ശിഹാബ് കെ.വി, റഹീം.കെ, സക്കീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാര്‍ഡ് 13, 12 സംയുക്ത ജാഥ പൊറ്റശ്ശേരി അങ്ങാടിയില്‍നിന്നാണാരംഭിച്ചു. എന്‍. അബ്ദുറഹ്മാന്‍, ടി.കെ. പോക്കുട്ടി, മുത്തലിബ് മുഹ്യിദ്ദീന്‍, സ്ഥാനാര്‍ഥി ബാവ ഹബീബുറഹ്മാന്‍, എന്നിവര്‍ നേതൃത്വം നല്‍കി. മൂന്ന് ജാഥകള്‍ പുല്‍പറമ്പ് അങ്ങാടിയില്‍ സംഗമിച്ചപ്പോള്‍ അത് ജനസാഗരം തന്നെയായി. പുതിയൊരു മുദ്രാവാക്യം ഹൃദയത്തില്‍ ആവാഹിച്ച 'നവ' തലമുറ ഇടത്-വലത് പതിവ് ചേരുവകള്‍ക്കപ്പുറത്തേക്ക് ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയതിന്റെ ഉത്തമ നിദര്‍ശം.
പൊതുസമ്മേളനം തുടങ്ങിയത് പി.വി. റഹ്മാബി ടീച്ചറുടെ പ്രൌഡമായ പ്രഭാഷണത്തോടെയാണ്. ഒഴുകിയെത്തിയ വനിതകള്‍ സാമൂഹ്യജീവിതത്തിന്റെ ഭാഗമാകേണ്‍തിന്റെ ആവശ്യകത ഉണര്‍ത്തുന്നതായിരുന്നു ടീച്ചറുടെ പ്രസംഗം. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം നാടിനെ ഗ്രസിച്ചതിന്റെ ഫലമാണ് വികസന മുരടിപ്പെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ജനപക്ഷ മുന്നണി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ പാറപ്പുറത്ത് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജനപക്ഷ രാഷ്ട്രീയത്തിന്റെ സാമൂഹിക പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ശംസുദ്ദീന്റെ പ്രഭാഷണം. 13ാം വാര്‍ഡ് സ്ഥാനാര്‍ഥി മിനി. കെ.പി, 12ലെ ഹബീബുറഹ്മാന്‍, 11ലെ ഫാത്തിമ കൊടപ്പന, 10ലെ സുഹ്റ ടീച്ചര്‍ ബേനുാക് പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന ഉമ്മാച്ചക്കുട്ടി, ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന കെ.ടി. ശബീബ എന്നിവര്‍ സ്വയം പരിചയപ്പെടുത്തികൊണ്‍് സംസാരിച്ചു. പൊറ്റശ്ശേരി ഫൈറ്റേഴ്സ് ക്ളബിന്റെ പ്രതിനിധി സക്കീര്‍ ഹുസൈന്‍, മംഗലശ്ശേരി തോട്ടം പ്രതിനിധി സുനില്‍ എന്നിവര്‍ ജനപക്ഷത്തിനുള്ള പിന്തുണയും ആശംസയും അറിയിച്ചു. ശേഷം ഒ.അബ്ദുറഹമാന്‍ സാഹിബ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തുകൊണ്‍് സംസാരിച്ചു. യുവാക്കളുടെ കര്‍മശേഷി ഫലപ്രദമായി ഉപയോഗിക്കുക വഴി ഈ പരിപാടിയോടെത്തന്നെ ജനപക്ഷമുന്നണി വിജയിച്ചുകഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കെ.വി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ലീഗില്‍ നിന്ന് ജനപക്ഷ മുന്നണിയിലേക്ക് മാറാനുണ്‍ായ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഗഫൂര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ജനപക്ഷമുന്നണിക്കുവേണ്‍ി സിദ്ദീഖ് ചേന്ദമംഗലൂര്‍, ഹസനുല്‍ ബന്നയും ചേര്‍ന്നൊരുക്കിയ കഥാപ്രസംഗം സി.ഡി ദാസന് കൈമാറിക്കൊണ്‍് ഒ.അഹമദ് കുട്ടി പ്രകാശനം ചെയ്തു. ശേഷം സിദ്ദീഖ് തന്റെ പോയകാല തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍ വിശദീകരിച്ചു.

















അവലംബം:www.cmronweb.com

2 comments:

  1. ഗാനം നന്നായിരിക്കുന്നു. ജനപക്ഷമുന്നണിക്ക് വിജയാസംശകള്‍...

    ReplyDelete