Saturday, October 9, 2010

ജനപക്ഷമുന്നണി ജാഥയും പൊതുയോഗവും


ജനപക്ഷമുന്നണി ജാഥയും പൊതുയോഗവും
ചേന്ദമംഗലൂര്‍: മുക്കം പഞ്ചായത്ത് ജനപക്ഷ മുന്നണി 10, 11, 12, 13 വാര്‍ഡുകളുടെ സംഗമവും പൊതുയോഗവും ഞായറാഴ്ച  വൈകീട്ട് 4.30ന് പുല്‍പറമ്പില്‍.  നാല് വാര്‍ഡുകളുടെയും കേന്ദ്രങ്ങളില്‍നിന്ന് പുറപ്പെടുന്ന ജാഥ പുല്‍പറമ്പ് അങ്ങാടിയില്‍ സംഗമിക്കും. ശേഷം നടക്കുന്ന പൊതുസമ്മേളനം മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. 'പ്രതിചിന്ത' എഡിറ്റര്‍ പി.സി. ഭാസ്‌കരന്‍, പി.വി. റഹ്മാബി ടീച്ചര്‍, ശംസുദ്ദീന്‍ പാറപ്പുറത്ത് എന്നിവര്‍ സംസാരിക്കും.10, 11, 12, 13 വാര്‍ഡുകളിലെ ജനപക്ഷ മുന്നണി സ്ഥാനാര്‍ഥികളായ സുഹ്‌റ ടീച്ചര്‍, ഫാത്തിമ കൊടപ്പന, ഹബീബുറഹ്മാന്‍ കുറുമ്പ്ര, മിനി.കെ.പി, കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് കൊടിയത്തൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി ഉമ്മാച്ചക്കുട്ടി, ജില്ലാ പഞ്ചായത്ത് മുക്കം ഡിവിഷന്‍ സ്ഥാനാര്‍ഥി കെ.ടി. ശബീബ എന്നിവര്‍ സംബന്ധിക്കും.

2 comments:

  1. ജനപക്ഷത്തിന് സ്ഥാനാര്ത്ഥികളെ
    ധൈര്യമായി നയിച്ചോളൂ
    ജനങ്ങളെല്ലാം നമ്മള്ക്കൊപ്പം
    മാറ്റിക്കുത്തും ഇത്തവണ.

    ReplyDelete