Saturday, November 6, 2010

ജനപക്ഷമുന്നണിക്ക് വമ്പിച്ച മുന്നേറ്റം

മുക്കം പഞ്ചായത്തില്‍ മത്സരിച്ച ഇടങ്ങളിലെല്ലാം ജനപക്ഷമുന്നണി സ്ഥാനാര്‍ഥികള്‍ വന്‍ മുന്നേറ്റം നടത്തിക്കൊണ്ട് എതിരാളികള്‍ക്ക് ഭീഷണി സൃഷ്ടിച്ചു.പതിനൊന്നാം വാര്‍ഡില്‍(ചേന്ദമംഗല്ലുര്‍)ഫാത്തിമ കൊടപ്പന 126 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ ഉരുക്ക് കോട്ടയായി അറിയപ്പെടുന്ന കച്ചേരി വാര്‍ഡില്‍ യു.ഡി.എഫ് നെ പിന്തള്ളി രണ്ടാംസ്ഥാനത്ത് എത്തിയപ്പോള്‍ പുല്പ്പറമ്പ് വാര്‍ഡില്‍   വെറും 24 വോട്ടിനാണ്‌ ജനപക്ഷമുന്നണിയുടെ ഹബീബുറഹ്മാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്‌.

ചേന്ദമംഗലൂരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഫാത്ത്വിമ കൊടപ്പന പഞ്ചായത്തിലെ മുതിര്‍ന്ന അംഗം എ.എം അഹമമദ് കുട്ടി ഹാജി മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു.

നമ്മുടെ സ്ഥാനാര്‍ഥികളുടെ പ്രകടനം ഒറ്റ നോട്ടത്തില്‍
വാര്‍ഡ്                    പേര്‌                         കിട്ടിയവോട്ടുകള്‍               വിജയിച്ചത്
    1             മുഹമ്മദ് സാദിഖ് .പി.എം                68                        യു.ഡി.എഫ്
    2             മൈമൂന മുഹമ്മദ്                            42                        യു.ഡി.എഫ്
    8             സുലൈഖ ബായ്                            24                        എല്‍.ഡി.എഫ്
    10           സുഹറ പാലിയില്‍                      346                       എല്‍.ഡി.എഫ്
    11       ഫാത്തിമ കൊടപ്പന            567                ജനപക്ഷമുന്നണി
    12           ബാവ ഹബീബുറഹ്മാന്‍                 441                      യു.ഡി.എഫ്
    13           മിനി. കെ.പി                               105                      എല്‍.ഡി.എഫ്
    20           ബീരാന്‍ കുട്ടി                                 85                        യു.ഡി.എഫ്       


കൂടാതെ മുക്കം ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച കെ.ടി ഷബീബ റംസാന്‍ 3968 വോട്ടുകള്‍ നേടി  എതിരാളികളെ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വച്ചു.

1 comment: